കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളപ്പുറം സ്വദേശി ആദിത് (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.
ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥിയാണ്. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Youth killed in pick-up van collision with bullet in Kannur